സർവ്വേശാ.......... ഇതൊരു ഗാനമാണ്, ചരിത്രമാണ്, പ്രതീക്ഷയാണ്, മോചനമാണ്, സമാധാനവും ആനന്ദവുമാണ്.

സർവ്വേശാ..........  ഇതൊരു ഗാനമാണ്,  ചരിത്രമാണ്, പ്രതീക്ഷയാണ്, മോചനമാണ്, സമാധാനവും ആനന്ദവുമാണ്.
Nov 20, 2024 10:53 AM | By PointViews Editr

റോം (ഇറ്റലി): ചരിത്രത്തിലാദ്യമായി ഒരു സംസ്കൃത വീഡിയോ ആൽബം "സർവ്വേശാ"..... പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാൻ സിറ്റിയിൽ വച്ച് പ്രകാശനം ചെയ്തു. മറ്റൊരു പ്രത്യേകത കൂടി ഉണ്ട് ആ ഗാനത്തിനും ആൽബത്തിനും.

ന്യൂറോളജിക് മ്യൂസിക് തെറാപ്പിയിലൂടെ

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം എന്നിവ ബാധിച്ച കുട്ടികളുടെ മസ്തിഷ്ക വളർച്ചയെ സഹായിക്കുന്നതിനായാണ് ഈ മഹത്തായ ആൽബം പുറത്തിറക്കിയിട്ടുള്ളത്. തൃശൂർ ചേതന ഗാനാശ്രമം ആണ് ഈ സംസ്കൃത ആത്മീയ ഗാനം നിർമ്മിച്ചത്.

പരേതനായ പ്രൊഫ. പി.സി. ദേവസ്യ രചിച്ച വരികൾക്ക്

സംഗീതം ഒരുക്കിയത് പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കൽ സിഎംഐയും ഈണങ്ങളുടെ രാജകുമാരൻ മനോജ് ജോർജുമാണ്.

പാടിയത് പത്മവിഭൂഷൺ ഡോ.കെ.ജെ.യേശുദാസും ഫാ. പോൾ പൂവത്തിങ്കലും ചേർന്നാണ്. 100 വൈദികരും 100 കന്യാസ്ത്രീകളുമാണ് ഈ ഗാനത്തിൽ കോറസ് പാടിയിട്ടുള്ളത്.

ലോസ് ഏഞ്ചൽസ് ചേംബർ ഓർക്കസ്ട്ര ഹോളിവുഡ് യുഎസ്എ, മനോജ് ജോർജ്, രാകേഷ് ചൗരസ്യ മുംബൈ എന്നിവരുടേതാണ് ഓർക്കസ്ട്ര. റെക്കോർഡ് ചെയ്തത് മാറ്റ് ബ്രൗൺലി - ഹോളിവുഡ്, ലൂക്ക് ബൗലോക്ക് - ഫ്ലോറിഡ, സജി ആർ നായർ, അഫ്താബ് ഖാൻ - മുംബൈ.

3 തവണ ഗ്രാമി ജേതാവ് റിക്കി കെജ് നിർമ്മിച്ച സഹ.

വീഡിയോ ടീം- ജെയ്‌സൺ ജോസ് - ബോസ്റ്റൺ യുഎസ്എ, അഭിലാഷ് വളാച്ചേരി, മെൻഡോസ് ആൻ്റണി.


1st time Ever in the history..!


His Holiness Pope Francis released The International spiritual song ‘Sarveśa’ - The Lord’s Prayer in Sanskrit - at Rome, Italy.

Lyrics: Late Prof. P. C. Devassia

Music Composed by Fr. Dr. Paul Poovathingal CMI and Sri. Manoj George

Sung by Padmavibhushan Dr. K. J. Yesudas, Fr. Paul Poovathingal, 100 priests and 100 nuns and chorus.

Orchestra played by Los Angels Chamber orchestra Hollywood USA, Manoj George and Rakesh Chaurasya Mumbai. Recorded by Matt Brownlie - Hollywood, and Luke Bauloc - Florida, Saji R Nair, & Aftab Khan - Mumbai

Co produced by 3 time Grammy winner Ricky Kej.

Video team- Jaison Jose - Boston USA, Abhilash Valacherry, Mendos Antony.


Song Produced by Chetana Ganashram, Thrissur to help the brain development of children affected with autism, cerebral palsy and mental retardation through Neurologic Music Therapy.

Survesa This is a song, It is history, it is hope, it is liberation, it is peace and joy.

Related Stories
ശാസ്താ കഥകളെഴുതുന്നു, ബിന്ദു കവിതകളും..

Mar 18, 2025 04:59 PM

ശാസ്താ കഥകളെഴുതുന്നു, ബിന്ദു കവിതകളും..

ശാസ്താ കഥകളെഴുതുന്നു, ബിന്ദു...

Read More >>
ഉപ്പായി മാപ്ല -  നാല് പ്രമുഖ കാർട്ടൂണിസ്റ്റുകൾ വരച്ച ഒരു കഥാപാത്രം!

Nov 7, 2024 05:00 PM

ഉപ്പായി മാപ്ല - നാല് പ്രമുഖ കാർട്ടൂണിസ്റ്റുകൾ വരച്ച ഒരു കഥാപാത്രം!

ഉപ്പായി മാപ്ല - നാല് പ്രമുഖ കാർട്ടൂണിസ്റ്റുകൾ വരച്ച ഒരു...

Read More >>
Top Stories